
മഴ എന്നും മനസിനെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.....ജനിച്ചത് മഴയുള്ള ഒരു കര്‍ക്കിടക സന്ധ്യയില്‍ ..... അതുകൊണ്ടാകണം ...."മഴ പോലെ കരയുന്ന ഒരു കുഞ്ഞായിരുന്നു നീ " എന്ന് അമ്മ പറഞ്ഞത് ....ആദ്യമായി സ്കൂളില്‍ പോയ ദിവസവും മഴയായിരുന്നു.... തുള്ളിക്കൊരു കുടം പോലെ പെയ്തു നിറയുന്ന മഴ...... തോട്ടില്‍ .... വയലില്‍.... നട വഴിയില്‍.... എല്ലായിടത്തും വെള്ളം....കുഞ്ഞിക്കുട പിടിച്ചിരുന്നിട്ടും മഴ എന്നെ വല്ലാതെ നനച്ചുകളഞ്ഞു... നിരാശ തോന്നിയില്ല.... സന്തോഷമായിരുന്നു... അച്ഛന്‍ എന്നെ മഴ നനയാതെ ചേര്‍ത്ത് പിടിച്ചിരുന്നു....എല്ലാം ഒരു മഴയോര്‍മ്മ പോലെ.... രാധ ടീച്ചര്‍.... രാജമ്മ ടീച്ചര്‍.... വരദ ടീച്ചര്‍....ഇവരൊക്കെ സ്കൂളില്‍ ഉണ്ടായിരുന്നു.... അച്ഛന്‍ പിന്‍ വാങ്ങിയപ്പോള്‍ ഞാന്‍ പെയ്യാന്‍ തുടങ്ങി... മഴച്ച്ചിരിയുമായി നില്‍ക്കുന്ന ടീച്ചര്‍മാരെ ഞാന്‍ കണ്ടു... സ്നേഹ മഴ ചോരിയുന്നവര്‍..."പുറത്തു മഴ പെയ്യുമ്പോള്‍ എനിക്ക് നിന്നെ തോന്നുന്നു " എന്ന് പറഞ്ഞ അവള്‍ ഒരു പെരുമഴക്കാലം സമ്മാനിച്ചിട്ട് പോയി... അവള്‍ പോയതും ഒരു ഇടവപ്പാതിയില്‍ ആയിരുന്നു.... ഇന്ന് നിറഞ്ഞു പെയ്യുന്ന മഴ കാണുമ്പോള്‍ ...ഞാന്‍ ഓര്‍മ്മകളുടെ കരിമ്പടത്ത്തിലേക്ക് നുഴുന്നു...എനിക്ക് വേണ്ട ഇത്തിരി ചുടു അവിടെ ഉണ്ട്....
