തിരിച്ചറിവ്
വിലയുടെ മൂട്ടില്
തീ പിടിച്ചതിനാലനത്രേ
അതിങ്ങനെ കുതിച്ച് കയറുന്നത്
നടന്ന വഴികളിലൂടെ ഒരു തിരിഞ്ഞു നടത്തം ........കണ്ടതും കേട്ടതും അനുഭവിച്ചതുമായ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഒരിടം.........നിങ്ങള്‍ക്കും ഒപ്പം കൂടാം..... വിശേഷങ്ങള്‍ പറയാം ........അങ്ങനെ....അങ്ങനെ.......
Monday, June 21, 2010
അണ്ണാന്‍ കുഞ്ഞും
അണ്ണാന്‍ കുഞ്ഞും...
ചിറകെട്ടുവാന്‍
സഹായിയായി വന്ന
അണ്ണാന്‍ കൂലിചോദിച്ചപ്പോഴാണ്
രാമന് പഴഞ്ചൊല്ലിന്റെ പൊരുള്‍ ബോധ്യപ്പെട്ടത്
ശരി
ശരി
നിങ്ങള്‍ ഏറ്റവും സ്നേഹിക്കുന്ന ആളിന്റെ
പേര് എഴുതാന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍
ഞാനെഴുതിയത് എന്റെ പേരുതന്നെയായിരുന്നു
Sunday, June 20, 2010
ഭരതവാക്യം
ഭരതവാക്യം
ആകാശവാണി വയലും വീടും പരിപാടി
നടത്തിയതിനാലാനത്രേ
ആള്‍ക്കാര്‍ വയല് നികത്തി
വീട് വച്ചത് എന്ന് ശ്രുതി.
ആകാശവാണി വയലും വീടും പരിപാടി
നടത്തിയതിനാലാനത്രേ
ആള്‍ക്കാര്‍ വയല് നികത്തി
വീട് വച്ചത് എന്ന് ശ്രുതി.
Thursday, June 17, 2010
ബിസ്മില്ലാഹ് ഖാന്
ബിസ്മില്ലാഹ് ഖാന്
ഹേ ബിസ്മില്ലാഹ്, നീ പടര്‍ത്തിയ
രാഗമാരിതന്‍ മേളനം,ചുണ്ടുചേര്‍-
ന്നുതിരും കുറുങ്കുഴല്‍-ഷെഹനായി-പാട്ടതില്‍
ഉജ്വലിക്കുന്നു ഭാരത പൈതൃകം
ഹേ ബിസ്മില്ലാഹ്, നിന്‍റെയാലാപനം
കേട്ടു കോരിത്തരിച്ചുവോ! യമുനയും
ഗംഗയും കാശിനാഥനും-മഞ്ഞിന്‍റെ
വെള്ളുടുപ്പിട്ടു നില്‍ക്കും ഹിമാവാനും
ഹേ ബിസ്മില്ലാഹ്, നിന്‍റെ ഗാനങ്ങളില്‍
പൂക്കുന്നു ദീപ്ത സ്മരണകള്‍, ചേതനയി-
ലുണരുന്നു രാഗസുവര്‍ണ്ണരേണുക്കളതി-
ലുയിരിടുനനിന്ദ്രധനുസ്സിന്‍റെ നവ്യത
ഹേ ബിസ്മില്ലാഹ്, നിന്‍റെ സ്വരങ്ങളില്‍
നിറയുന്നു മുന്തിരിച്ചാറിന്‍ ലഹരിയതു-
പകരുന്നു ചേതനാചഷകങ്ങളില്‍-പിന്നെ
പടരുന്നു ദേശകാലങ്ങള്‍ക്കതീതമായ്
ഹേ ബിസ്മില്ലാഹ്, നിന്‍റെയീണങ്ങളില്‍
വര്‍ഷബിന്തുക്കള്‍ ചിതറുന്നു- നിഴല്‍ക്കുളിര്‍
പോലെ പതിക്കുന്നു,നേരിന്‍റെ നിറവിന്‍റെ
നിശബ്ദ ശാന്തത തുടിച്ചു തുളിക്കുന്നു
ഹേ ബിസ്മില്ലാഹ്, നിന്‍റെ നാദങ്ങളില്‍
നീ ചുരത്തിയ വിഷാദകച്ചവി-യൊരു
തുയിലുണര്‍ത്തായൊഴുകിയെത്തീ-യിന്നു
പൂനിലാവുപരത്തുന്നു ചുറ്റിലും
ഹേ ബിസ്മില്ലാഹ്, നിങ്ങളുടെ പാട്ടിന്നു
മതമില്ല ദേശകാലങ്ങളി-ല്ലതിരില്ല
പതിരില്ല, പകയില്ല-നിന്‍റെ സിംഹാസനം
മാനവഹൃദന്തത്തില്‍ മാത്രമെന്നും.
Subscribe to:
Comments (Atom)
മർമ്മരങ്ങൾ.......
അന്തി ചായുന്നു...നാട്ടുവെളിച്ചമുണ്ട്...തലയ്ക്കു മുകളിൽ അരയാലിലകളുടെ നാമജപം.... മാമ്പൂമണം മൂക്കിലേക്കിറ്റിച്ചു കലമ്പുന്ന കാറ്റ്...വിഷു...
-
മഴ എന്നും മനസിനെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു..... ജനിച്ചത് മഴയുള്ള ഒരു കര്‍ക്കിടക സന്ധ്യയില്‍ ..... അതുകൊണ്ടാകണം .... "മഴ പോലെ കരയുന്...
-
മുരുകന് അണ്ണനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു .....പുതിയ കവിത സമാഹാരം ഓര്‍മ്മ മഴക്കാര് പുറത്തു ഇറങ്ങുന്ന കാര്യം അണ്ണന് പറഞ്ഞിരുന്നു ....... ഒരു...
-
ശരി നിങ്ങള്‍ ഏറ്റവും സ്നേഹിക്കുന്ന ആളിന്റെ പേര് എഴുതാന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ ഞാനെഴുതിയത് എന്റെ പേരുതന്നെയായിരുന്നു