Tuesday, September 27, 2011

ചുമ്മാ കുറെ കാര്യങ്ങള്‍

വെറുതെ കുറിക്കാന്‍ കുറെ കാര്യങ്ങള്‍...........
അല്ലാതെ പിന്നെന്താ
ആനൂപ്പാറ പള്ളിക്കുടത്തില്‍ ഗുരു ശിഷ്യ സമാഗമം കഴിഞ്ഞു ....
പഠിപ്പിച്ച എല്ലാ അധ്യാപകരെയും കാണാന്‍ കഴിഞ്ഞു എന്നത് സന്തോഷം ....
അത് തന്നെ വലിയ സന്തോഷം.....
അതിലും വലുതായി ലോകത്തില്‍ ഒന്നുമില്ല തന്നെ ......
പിന്നെ ..... കാലം വല്ലാണ്ട് കടന്നു പോകുന്നു....
പള്ളിക്കൂടതിനും വലിയ മാറ്റങ്ങള്‍ ... ഞാന്‍ പഠിച്ചിരുന്നപ്പോ ഉണ്ടായിരുന്ന ആ അന്തരീക്ഷം എല്ലാം മാറിപ്പോയി ....... നല്ല കുറെ ഓര്‍മ്മകള്‍ നല്‍കിയ ദിനം.... മറക്കാനാകില്ല ......

Tuesday, June 28, 2011

മഴയോര്‍മ്മകള്‍






മഴ എന്നും മനസിനെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.....ജനിച്ചത്‌ മഴയുള്ള ഒരു കര്‍ക്കിടക സന്ധ്യയില്‍ ..... അതുകൊണ്ടാകണം ...."മഴ പോലെ കരയുന്ന ഒരു കുഞ്ഞായിരുന്നു നീ " എന്ന് അമ്മ പറഞ്ഞത് ....ആദ്യമായി സ്കൂളില്‍ പോയ ദിവസവും മഴയായിരുന്നു.... തുള്ളിക്കൊരു കുടം പോലെ പെയ്തു നിറയുന്ന മഴ...... തോട്ടില്‍ .... വയലില്‍.... നട വഴിയില്‍.... എല്ലായിടത്തും വെള്ളം....കുഞ്ഞിക്കുട പിടിച്ചിരുന്നിട്ടും മഴ എന്നെ വല്ലാതെ നനച്ചുകളഞ്ഞു... നിരാശ തോന്നിയില്ല.... സന്തോഷമായിരുന്നു... അച്ഛന്‍ എന്നെ മഴ നനയാതെ ചേര്‍ത്ത് പിടിച്ചിരുന്നു....എല്ലാം ഒരു മഴയോര്‍മ്മ പോലെ.... രാധ ടീച്ചര്‍.... രാജമ്മ ടീച്ചര്‍.... വരദ ടീച്ചര്‍....ഇവരൊക്കെ സ്കൂളില്‍ ഉണ്ടായിരുന്നു.... അച്ഛന്‍ പിന്‍ വാങ്ങിയപ്പോള്‍ ഞാന്‍ പെയ്യാന്‍ തുടങ്ങി... മഴച്ച്ചിരിയുമായി നില്‍ക്കുന്ന ടീച്ചര്‍മാരെ ഞാന്‍ കണ്ടു... സ്നേഹ മഴ ചോരിയുന്നവര്‍..."പുറത്തു മഴ പെയ്യുമ്പോള്‍ എനിക്ക് നിന്നെ തോന്നുന്നു " എന്ന് പറഞ്ഞ അവള്‍ ഒരു പെരുമഴക്കാലം സമ്മാനിച്ചിട്ട് പോയി... അവള്‍ പോയതും ഒരു ഇടവപ്പാതിയില്‍ ആയിരുന്നു.... ഇന്ന് നിറഞ്ഞു പെയ്യുന്ന മഴ കാണുമ്പോള്‍ ...ഞാന്‍ ഓര്‍മ്മകളുടെ കരിമ്പടത്ത്തിലേക്ക് നുഴുന്നു...എനിക്ക് വേണ്ട ഇത്തിരി ചുടു അവിടെ ഉണ്ട്....

ഓര്‍മ്മ മഴക്കാര്‍




മുരുകന്‍ അണ്ണനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു .....പുതിയ കവിത സമാഹാരം ഓര്‍മ്മ മഴക്കാര്‍ പുറത്തു ഇറങ്ങുന്ന കാര്യം അണ്ണന്‍ പറഞ്ഞിരുന്നു ....... ഒരു ദിവസം മുഴുവന്‍ കവിയിടോത്ത് അല്‍പ്പനേരം എന്ന മനോരമയുടെ പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ അണ്ണന്‍ സ്കൂളില്‍ വന്നിരുന്നു... നല്ല ഒരു ദിവസമായിരുന്നു ......ഒരുപാട് കവിതകളും ഒത്തിരി പാട്ടുകളും ആയി ഒരു കവിതാ ദിനം....ഓര്‍മ്മയില്‍ കവിത മഴയായി പെയ്ത ദിവസം ........കവിയും കവിതകളും ഇപ്പോഴും പെയ്തൊഴിയാതെ നില്‍ക്കുന്നു ......മഴ തോര്ന്നാലും ......മരം പെയ്തുകൊണ്ടിരിക്കുമല്ലോ ...........

Monday, March 7, 2011

ഉത്സവകാലം

ഇത് ഉത്സവങ്ങളുടെ കാലം .
കൊയ്തൊഴിഞ്ഞ പാടത്ത് കുട്ടികള് തിമര്‍ത്തു കളിക്കുന്ന കാലം . പക്ഷെ അത് കഴിഞ്ഞുപോയ ഒരു ഓര്‍മ്മ

മർമ്മരങ്ങൾ.......

       അന്തി ചായുന്നു...നാട്ടുവെളിച്ചമുണ്ട്...തലയ്ക്കു മുകളിൽ അരയാലിലകളുടെ നാമജപം.... മാമ്പൂമണം മൂക്കിലേക്കിറ്റിച്ചു കലമ്പുന്ന കാറ്റ്...വിഷു...