
നമ്മുടെ സ്കൂളിലെ എന്‍ എസ് എസ് യുണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് മാര്‍ച്ച് ൨൯ തു മുതല്‍ ഏപ്രില്‍ ൦൪ വരെ ഗവണ്മെന്റ് എല്‍ പി എസ് പാലവിള ചിറയിന്‍കീഴ് വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുഭാഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. നല്ല പരിപാടികളിലൂടെ കുട്ടികളിലെ സേവന സന്നദ്ധത വളര്‍ത്തുവാന്‍ ഉപകരിച്ചു ഈ ക്യാമ്പ്. ശുചികരണം, കൃഷിക്കൂട്ടം, ജലായനം, സംവാദം, സാംസ്കാരിക കൂട്ടായ്മ എന്നിവ ക്യാമ്പിനു നിറപ്പകിട്ടേകി. കുട്ടികള്‍ വളരെ നന്നായി എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.
പഞ്ചായത്തിന്റെ ഭാഗത്തുനിന്നും പഞ്ചായത്ത് അംഗങ്ങളുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് കിട്ടിയത്. ഏഴ് ദിവസം പോയത് എങ്ങനെ എന്നറിഞ്ഞില്ല. കുട്ടികളെല്ലാം ഇനിയും ക്യാമ്പ് വേണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് ഉപകാര പ്രടമാകുന്ന തരത്തില്‍ ഇനി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണം. ഉള്ളില്‍ നല്ല തിഇയുള്ള പിള്ളേരാണ്. ഇനിയും അവര്‍ക്ക് ഒരുപാടു ചെയ്യാനുണ്ട്. സാമൂഹ്യ നന്മക്കു ഉതകുന്ന തരത്തില്‍ അവരെ മാറ്റിയെടുക്കാന്‍ ഈ ക്യാമ്പിനു കഴിഞ്ഞു എന്ന് തന്നെ ആണ് എന്റെ വിശ്വാസം.
No comments:
Post a Comment