ഒരു ഭാവ ഗാന സ്വരലയ ചാരുത
തേടുന്നു നിന്റെ പ്രണയം
വേനലില്‍ തളിരിടും പൂമരത്തിന്‍ കുളിര്‍മ
തിരയുന്നു നിന്റെ പ്രണയം
നൈതലാമ്പല്‍ പൂ വിശുദ്ധി പോലെയിന്നു
തരളമായി നിന്റെ പ്രണയം
മധുര പ്രതീക്ഷ തന്‍ തിരി വെട്ടമായെന്നും
തെളിയുന്നു നിന്റെ പ്രണയം
പുതുമഴ പെയ്ത്ത് പോലെന്നും മനസിന്നു
കുളിര്‍മയായി നിന്റെ പ്രണയം
പുസ്തകതാളില്‍ മയില്പ്പീലി പോലെന്നും
ഓര്‍മ്മയായി നിന്റെ പ്രണയം ....
No comments:
Post a Comment