Friday, June 23, 2023

മർമ്മരങ്ങൾ.......

     അന്തി ചായുന്നു...നാട്ടുവെളിച്ചമുണ്ട്...തലയ്ക്കു മുകളിൽ അരയാലിലകളുടെ നാമജപം....
മാമ്പൂമണം മൂക്കിലേക്കിറ്റിച്ചു കലമ്പുന്ന കാറ്റ്...വിഷുവിന്റെ വരവറിയിച്ചുകൊണ്ട് അമ്പലപ്പറമ്പിലൊരു കോണിൽ നിറഞ്ഞു ചിരിക്കുന്ന കണിക്കൊന്ന...കണ്ണെത്താ ദൂരത്തോളം പാടം വെയിലേല്പിച്ച ആലസ്യത്താൽ കിതയ്ക്കുന്നു.
        വേട്ടാളന്റെ മൂളൽ....
കോളാമ്പിയിലൂടെ ഒഴുകിയെത്തുന്ന യേശുദാസിന്റെ ശബ്ദം പാടവും താണ്ടി ആറും കടന്ന് അക്കരയ്ക്ക്....
    പാടത്ത് പിള്ളേർ തിമർക്കുന്നു.....
പണ്ട് കൊയ്ത്തുകഴിഞ്ഞാൽ ഈ പാടത്ത് പയറും ഉഴൂന്നും എള്ളുമെല്ലാം കൃഷിചെയ്തിരുന്നു....
ഇന്നത് വെറുമൊരോർമ്മ....
ഓർമകൾക്കെന്തു സുഗന്ധം....
"കുഞ്ഞേ..."
വിളികേട്ട് ഓർമകളിൽനിന്നുമുണർന്നു...
കാളിയാണ്....
പണിയും കഴിഞ്ഞ് ആറ്റിലിറങ്ങി കന്നുകളേയും കുളിപ്പിച്ച് വീട്ടിലേക്കുള്ള മടക്കമാണ്....
"ന്താണാശാനേ..."
"ഓ...ഒന്നുമില്ല കുഞ്ഞേ..." കാളകൾ തലകുടഞ്ഞ് മുക്കറയിട്ടു.
"കുഞ്ഞിന്ന് പോയില്ലേ..."
"ല്ലാശാനേ...വെക്കേഷനല്ലേ...വായന...എഴുത്ത്...തീറ്റി...ഉറക്കം...നേരം പോണ്ടേ..."
"ഉം...വീട്ടിൽ..."കാളകൾ ചെറുതായൊന്ന് ആഞ്ഞു...കാളി കയറു പിടിച്ച് മുഖത്തുനോക്കി മുറുക്കാൻ കറപറ്റിയ പല്ലുകാട്ടി നിഷ്കളങ്കമായ ചിരി ചിരിച്ചു....
"ഉം...സുഖമാണ്...എല്ലാർക്കും സുഖം..."
"ഉം...നടക്കട്ടേ കുഞ്ഞേ...നടക്കെടാ ചെക്കന്മാരേ..."പ്രത്യേക താളത്തിൽ ശബ്ദിച്ചുകൊണ്ട് കാളിയും കന്നുകളും നീങ്ങി...
നോക്കി നോക്കി നോട്ടം ആറ്റിനക്കരേക്കു നീട്ടി അയാളിരുന്നു...പെട്ടെന്ന് പാലത്തിനപ്പുറത്ത് ഒരു കൃഷ്ണശില പ്രത്യക്ഷപ്പെട്ടു...
മനസിലൊരു കണിക്കൊന്ന പൂത്തു....അയാൾക്കു ചുണ്ടിൽ ചിരി വിടർന്നു....
ആ രൂപം പാലം കടന്ന് പാടത്തേക്കിറങ്ങി....
നീണ്ട മുടി മുന്നിലേക്കിട്ട് തോളിലെ ബാഗ് ഒരുഭാഗത്തേക്ക് ഒതുക്കിപ്പിടിച്ച് മുകളിലും താഴേക്കും നോട്ടമെറിഞ്ഞ് കാക്കക്കറമ്പി ആടിയുലഞ്ഞു വരുന്നു....
അയാൾ നോക്കി...
തന്നെപ്പോലെ ആകാശവും തുടുത്തുവോ...?പുളിമരത്തിലെ പനംതത്തകൾ പാടിയോ...?കാറ്റ് അരനിമിഷം ആവേശം പൂണ്ടുവോ...?സന്ധ്യ നെറ്റിയിൽ സിന്ദൂരം തൊട്ടുവോ...?
    കണ്ടു....ചുണ്ടിലൊരു തിരിതെളിഞ്ഞു....പുരികക്കൊടികളിളക്കി "ന്തേ....?" എന്നൊരു ചോദ്യമെറിഞ്ഞു.അയാൾ കണ്ണുകളിറുക്കി.അവൾ തലയാട്ടി...അമ്പലത്തിൽ മണി മുഴങ്ങി....
ഉൾച്ചുടുകളെല്ലാം ഉഴിഞ്ഞുകളഞ്ഞു അവൾ....ഒരു നേർത്ത മീനനിലാവ് ഉള്ളിലുദിച്ചു...അമ്പലത്തിനു നേരേ നോക്കി കൈകൂപ്പി അവൾ കണ്ണുകളടച്ചു...
അന്നേരം അയാൾ അവളെനോക്കി തൊഴുതു....
ഭദ്ര....ദുർഗ...ചീരുമ്പ....കാളി....പോതി....
കണ്ണു തുറന്നപ്പോൾ ഏഴുതിരിയിട്ട നിലവിളക്കിന്റെ തെളിമ...
എണ്ണക്കറുപ്പിന്റെ ഗരിമ...അമ്മമഹാമായയുടെ മഹിമ....
കൈവീശി തെളിഞ്ഞു ചിരിച്ച് അവൾ നടന്നു....ഇവളാണെന്റെ ആകാശം...ഈ ആകാശത്താണ് എന്റെ പ്രണയാനുഭവത്തിന്റെ മഴവില്ലൊളി....
എന്റെ മധുരാനുഭൂതി....
അന്തിവെളിച്ചവും സിന്ദൂര നിറമാണ്ടു...നേരിയ നിലാവു ചുറ്റി കണ്ണെഴുതിയ സന്ധ്യ പറഞ്ഞു...
"ദീപം...ദീപം...ദീപമാണിത്....കെടാതെ കാത്തോളൂ....നീളം ചെല്ലും...."
നക്ഷത്രങ്ങൾ അയാളെനോക്കി കണ്ണിറുക്കി ചിരിച്ചു....ആ ആത്മലയത്തിൽ അയാൾ നിർവൃതിയോടെ കണ്ണുകളടച്ചു....



Saturday, June 22, 2013

മഴ പെയ്യുകയാണ്.........

മഴ പെയ്യുകയാണ്......മണ്ണിലും മനസിലും......
മഴ എന്നും മോഹിപ്പിക്കുന്നു ............
വല്ലാതെ.......
പറയാൻ ഏറെ ബാക്കി വച്ചിട്ട് പോകുന്നു പലപ്പോഴും.....
ചിലപ്പോള് ചിരിച്ചും ചിലപ്പോള് തലോടിയും ചിലപ്പോള് കരഞ്ഞും.......
രാത്രി മഴയില്  സുഗതകുമാരി ടീച്ചര് പറയുമ്പോലെ ...........
ഉത്തരാഘണ്ടില് മഴവെള്ളം എത്രയോ ജീവനെടുത്തു .....
എന്നിട്ടും നമൾ മഴയെ വെറുക്കുന്നില്ല......
അതാണ്‌ മഴയുടെ നന്മ.......
മഴ മുന്നോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രം ........
മഴ പെയ്യാതെ പോയതിന്റെ മുട്ടുകൾ നമ്മൾ മലയാളികള് ഏറെ അനുഭവിച്ചതാണ്‌.....
ഈ വേനലിൾ ..........
മഴ പെയ്തു നിറയട്ടെ.......
മരത്തിനും ഏറെ  പറയാനുണ്ടാകും.......


Monday, June 10, 2013

കാലം അങ്ങനെ കഴിഞ്ഞു പോകയാണ്.....
എത്ര കാലമായി ഈ ബ്ലോഗ്‌ ഒന്ന് തുറന്നിട്ട്‌ .......
എല്ലാം പാതി വഴിയില ഇട്ടിട്ടു പോകുന്ന എന്റെ പതിവ് പരിപാടികൾ പോലെ ഇതും.....
എഴുതാൻ ഒരുപാടുണ്ട്.....
പക്ഷെ മുഷിഞ്ഞിരുന്നു എഴുതാൻ ആകുന്നില്ല....
ആകാത്തതല്ല.......
മടി......
ഇനിയും അങ്ങനെ ആയാല മതിയോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കയാണ്......
പോര എന്ന് മറുപടി.........

Tuesday, May 29, 2012

പ്രീ-റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിന്റെ വിശേഷങ്ങള്‍ .............

ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട് പ്രീ റിപ്പുബ്ലിക് ദിന പരേഡ് ക്യാമ്പ്‌ കടന്നു പോയി .....
സൌത്ത് സോണ്‍ വിഭാഗത്തിലുള്ള  അഞ്ച് സംസ്ഥാനങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത വലിയ ക്യാമ്പ്‌...ഇരുന്നൂറില്‍ അധികം കുട്ടികളും പത്തിലേറെ കണ്ടിജെന്റ്റ് ലീടെര്സും  ഉള്‍പ്പെട്ട വലിയ ക്യാമ്പ്‌...
ഉത്സവം പോലെ പത്തു ദിവസങ്ങള്‍ കടന്നു പോയി....
ധാരാളം പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.....
കേരളം , കര്‍ണ്ണാടകം , തമിഴ്‌നാട്, ലക്ഷദ്വീപ് , അന്ടമന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലുള്ള കുട്ടികള്‍ പങ്കെടുത്തു .......
പരേഡും മറ്റു കലാപരിപാടികളും അതി ഗംഭീരമായിരുന്നു ..... കേരള ടീമിന്റെ രണ്ടു ദിന പരിപാടികളും മിഴിവുള്ളതായിരുന്നു......
കുറെ നല്ല സുഹൃത്തുക്കളെ കിട്ടി..... തമിഴ്‌നാട്ടില്‍ നിന്നും വന്ന ചാള്‍സ് സാര്‍ ...... ബാലാജി സാര്‍.....
രാജന്‍ മലയില്‍ സാര്‍..... അരുള്‍ ജ്യോതി ടീച്ചര്‍ ....... ഉമാപതി...... ചന്ദ്ര ഭാഗ ടീച്ചര്‍...... നൂറു ടീച്ചര്‍...
എല്ലാവരും നല്ലവര്‍...  എന്‍. എസ്. എസ്. ന്റെ ഗുണമാണ് ....... ആ ഗുണം ഇല്ലാത്ത രണ് മൂന്നു പേരെ കാണാന്‍ പറ്റി..... എന്തെല്ലാം അനുഭവങ്ങള്‍,......
അവിടം ഒരു കൊച്ചു ഇന്ത്യ തന്നെയായിരുന്നു......
യൂണിറ്റി ഇന്‍ diversity എന്ന് പറയുന്നതെത്ര  ബോധ്യപ്പെട്ടു ......

എന്‍ എസ്‌ എസ് ക്യാമ്പ്‌......




നമ്മുടെ സ്കൂളിലെ എന്‍ എസ് എസ് യുണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ്‌ മാര്‍ച്ച്‌ ൨൯ തു മുതല്‍ ഏപ്രില്‍ ൦൪ വരെ ഗവണ്മെന്റ് എല്‍ പി എസ് പാലവിള ചിറയിന്‍കീഴ്‌ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സുഭാഷ് ക്യാമ്പ്‌ ഉത്ഘാടനം ചെയ്തു. നല്ല പരിപാടികളിലൂടെ കുട്ടികളിലെ സേവന സന്നദ്ധത വളര്‍ത്തുവാന്‍ ഉപകരിച്ചു ക്യാമ്പ്‌. ശുചികരണം, കൃഷിക്കൂട്ടം, ജലായനം, സംവാദം, സാംസ്കാരിക കൂട്ടായ്മ എന്നിവ ക്യാമ്പിനു നിറപ്പകിട്ടേകി. കുട്ടികള്‍ വളരെ നന്നായി എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.


പഞ്ചായത്തിന്റെ ഭാഗത്തുനിന്നും പഞ്ചായത്ത് അംഗങ്ങളുടെ ഭാഗത്ത്‌ നിന്നും നല്ല സഹകരണമാണ് കിട്ടിയത്. ഏഴ് ദിവസം പോയത് എങ്ങനെ എന്നറിഞ്ഞില്ല. കുട്ടികളെല്ലാം ഇനിയും ക്യാമ്പ്‌ വേണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് ഉപകാര പ്രടമാകുന്ന തരത്തില്‍ ഇനി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണം. ഉള്ളില്‍ നല്ല തിഇയുള്ള പിള്ളേരാണ്. ഇനിയും അവര്‍ക്ക് ഒരുപാടു ചെയ്യാനുണ്ട്. സാമൂഹ്യ നന്മക്കു ഉതകുന്ന തരത്തില്‍ അവരെ മാറ്റിയെടുക്കാന്‍ ക്യാമ്പിനു കഴിഞ്ഞു എന്ന് തന്നെ ആണ് എന്റെ വിശ്വാസം.

Tuesday, May 22, 2012

പ്രണയം


ഒരു ഭാവ ഗാന സ്വരലയ ചാരുത 
തേടുന്നു നിന്റെ പ്രണയം
വേനലില്‍ തളിരിടും പൂമരത്തിന്‍ കുളിര്‍മ 
തിരയുന്നു നിന്റെ പ്രണയം 


നൈതലാമ്പല്‍ പൂ വിശുദ്ധി പോലെയിന്നു 
തരളമായി നിന്റെ പ്രണയം
മധുര പ്രതീക്ഷ തന്‍ തിരി വെട്ടമായെന്നും 
തെളിയുന്നു നിന്റെ പ്രണയം 


പുതുമഴ പെയ്ത്ത് പോലെന്നും മനസിന്നു 
കുളിര്‍മയായി നിന്റെ പ്രണയം
പുസ്തകതാളില്‍ മയില്പ്പീലി പോലെന്നും
ഓര്‍മ്മയായി നിന്റെ പ്രണയം ....

Tuesday, September 27, 2011

ചുമ്മാ കുറെ കാര്യങ്ങള്‍

വെറുതെ കുറിക്കാന്‍ കുറെ കാര്യങ്ങള്‍...........
അല്ലാതെ പിന്നെന്താ
ആനൂപ്പാറ പള്ളിക്കുടത്തില്‍ ഗുരു ശിഷ്യ സമാഗമം കഴിഞ്ഞു ....
പഠിപ്പിച്ച എല്ലാ അധ്യാപകരെയും കാണാന്‍ കഴിഞ്ഞു എന്നത് സന്തോഷം ....
അത് തന്നെ വലിയ സന്തോഷം.....
അതിലും വലുതായി ലോകത്തില്‍ ഒന്നുമില്ല തന്നെ ......
പിന്നെ ..... കാലം വല്ലാണ്ട് കടന്നു പോകുന്നു....
പള്ളിക്കൂടതിനും വലിയ മാറ്റങ്ങള്‍ ... ഞാന്‍ പഠിച്ചിരുന്നപ്പോ ഉണ്ടായിരുന്ന ആ അന്തരീക്ഷം എല്ലാം മാറിപ്പോയി ....... നല്ല കുറെ ഓര്‍മ്മകള്‍ നല്‍കിയ ദിനം.... മറക്കാനാകില്ല ......

മർമ്മരങ്ങൾ.......

       അന്തി ചായുന്നു...നാട്ടുവെളിച്ചമുണ്ട്...തലയ്ക്കു മുകളിൽ അരയാലിലകളുടെ നാമജപം.... മാമ്പൂമണം മൂക്കിലേക്കിറ്റിച്ചു കലമ്പുന്ന കാറ്റ്...വിഷു...